ഓവർടണ് അരങ്ങേറും
Thursday, June 23, 2022 12:28 AM IST
ലീഡ്സ്: ന്യൂസിലൻഡിന് എതിരായ മൂന്നാമത്തെയും അവസാനത്തെയുമായ ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ പേസ് ബൗളർ ജാമി ഓവർടണ് അരങ്ങേറുമെന്ന് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്.
പരിക്കേറ്റ പേസ് ബൗളർ ജയിംസ് ആൻഡേഴ്സണിനു പകരമായാണ് ജാമി ഓവർടണിനെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്തിയത്. ഇംഗ്ലീഷ് ടീം അംഗമായ ക്രെയ്ഗ് ഓവർടണിന്റെ ഇരട്ടസഹോദരനാണ് ജാമി. ഇരുവരും ഒന്നിച്ച് ഇംഗ്ലണ്ടിനായി കളത്തിലിറങ്ങുന്ന ചരിത്രമുഹൂർത്തത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്.