ഏഴാം സ്വർഗത്തിൽ റോഹ
ഏഴാം സ്വർഗത്തിൽ റോഹ
Thursday, November 24, 2022 12:19 AM IST
ദോ​ഹ: ലാ ​റോ​ഹാ​സി​ന്‍റെ പാ​സിം​ഗ് ഗെ​യി​മി​നും സ്കോ​റിം​ഗ് പാ​ട​വ​ത്തി​നും മു​ന്നി​ൽ കോ​സ്റ്റാ​റി​ക്ക നി​ഷ്പ്ര​ഭം. ആ​ദ്യ​പ​കു​തി​യി​ൽ​ത്ത​ന്നെ മൂ​ന്ന് ഗോ​ളി​നു പി​ന്നി​ലാ​യ കോ​സ്റ്റാ​റി​ക്ക​യെ 7-0നു ​ത​ക​ർ​ത്ത് സ്പെ​യ്ൻ 2022 ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​രം ആ​ഘോ​ഷ​മാ​ക്കി.

സ്പെ​യ്ൻ @ 100

മ​ത്സ​ര​ത്തി​ന്‍റെ 11-ാം മി​നി​റ്റി​ൽ ഡാ​നി ഓ​ൾ​മൊ​യി​ലൂ​ടെ സ്പെ​യ്ൻ ലീ​ഡ് നേ​ടി, ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ സ്പെ​യ്നി​ന്‍റെ 100-ാം ഗോ​ൾ. 21-ാം മി​നി​റ്റി​ൽ മാ​ർ​ക്കൊ അ​സെ​ൻ​സി​യൊ സ്പെ​യ്നി​ന്‍റെ ലീ​ഡ് 2-0 ആ​ക്കി. 10 മി​നി​റ്റി​നു​ശേ​ഷം സ്പെ​യ്നി​ന് അ​നു​കൂ​ല​മാ​യി പെ​ന​ൽ​റ്റി. കി​ക്ക് എ​ടു​ത്ത ഫെ​റാ​ൻ ടോ​റ​സി​ന് പി​ഴ​ച്ചി​ല്ല. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ഫെ​റാ​ൻ ടോ​റ​സ് (54-ാം മി​നി​റ്റ്) ഇ​ര​ട്ട ഗോ​ൾ തി​ക​ച്ചു.


ഗാ​വി റി​ക്കാ​ർ​ഡ്

ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ സ്പെ​യ്നി​ന്‍റെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഗോ​ൾ സ്കോ​റ​ർ എ​ന്ന റി​ക്കാ​ർ​ഡ് കു​റി​ച്ച് 74-ാം മി​നി​റ്റി​ൽ ഗാ​വി​യു​ടെ (18 വ​യ​സ് 110 ദി​നം) ഗോ​ൾ. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ബ്ര​സീ​ൽ ഇ​തി​ഹാ​സം പെ​ലെ (17 വ​യ​സ് 249 ദി​വ​സം), മെ​ക്സി​ക്കോ​യു​ടെ മാ​നു​വ​ൽ റോ​സ​സ് (18 വ​യ​സ് 99 ദി​നം) എ​ന്നി​വ​ർ​ക്കു​ശേ​ഷം ഗോ​ൾ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മൂ​ന്നാ​മ​നു​മാ​യി ഗാ​വി.

90-ാം മി​നി​റ്റി​ൽ സോ​ള​റും 90+2-ാം മി​നി​റ്റി​ൽ മൊ​റാ​ട്ട​യും ഗോ​ൾ നേ​ടി​യ​തോ​ടെ സ്പെ​യ്ന്‍റെ ജ​യം 7-0ന്. ലോ​ക​ക​പ്പി​ൽ സ്പെ​യ്ൻ ഏഴ് ഗോ​ൾ നേ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.