സിറ്റിയെ കുടുക്കി
Friday, May 26, 2023 12:59 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിയെ 1-1ന് ബ്രൈറ്റണ് സമനിലയിൽ കുടുക്കി.
37 മത്സരങ്ങളിൽനിന്ന് 62 പോയിന്റുമായി ആറാം സ്ഥാനം ഉറപ്പിച്ച ബ്രൈറ്റണ് 2023-24 സീസണ് യുവേഫ യൂറോപ്പ ലീഗിനു യോഗ്യത സ്വന്തമാക്കി. 37 മത്സരങ്ങളിൽനിന്ന് 89 പോയിന്റാണ് മാഞ്ചസ്റ്റർ സിറ്റിക്ക്.