ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫു​ട്‌​ബോ​ള്‍ : ഇ​ന്ത്യ x ചൈ​ന പോ​രാ​ട്ടം വൈ​കു​ന്നേ​രം അ​ഞ്ചി​ന്
ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫു​ട്‌​ബോ​ള്‍ : ഇ​ന്ത്യ x ചൈ​ന പോ​രാ​ട്ടം വൈ​കു​ന്നേ​രം അ​ഞ്ചി​ന്
Tuesday, September 19, 2023 12:14 AM IST
ഗ്വാ​ങ്ഷു: ഏ​ഷ്യ​ന്‍ ഗെ​യിം​സ് പുരുഷ ഫു​ട്‌​ബോ​ള്‍ പോ​രാ​ട്ട​ത്തി​ന് ഇ​ന്ന് കി​ക്കോ​ഫ്. ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ എ​തി​രാ​ളി ആ​തി​ഥേ​യ​രാ​യ ചൈ​ന​യാ​ണ്. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് മ​ത്സ​രം. ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശും മ്യാ​ന്‍​മ​റും ത​മ്മി​ല്‍ കൊ​മ്പു​കോ​ര്‍​ക്കും. 23 മു​ത​ലാ​ണ് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് തി​രി​തെ​ളി​യു​ന്ന​ത്.

9 വ​ര്‍​ഷ​ത്തി​നു ശേ​ഷം

ഒ​മ്പ​തു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഇ​ന്ത്യ ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫു​ട്‌​ബോ​ളി​ല്‍ പ​ന്തു ത​ട്ടു​ന്ന​ത്. 1951 ഡ​ല്‍​ഹി ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലാ​ണ് ഇ​ന്ത്യ ആ​ദ്യ​മാ​യി ഫു​ട്‌​ബോ​ള്‍ മൈ​താ​ന​ത്ത് ഇ​റ​ങ്ങി​യ​ത്.

പി​ന്നീ​ട് ഇ​ക്കാ​ല​മ​ത്ര​യു​മാ​യി ര​ണ്ട് സ്വ​ര്‍​ണ​വും ഒ​രു വെ​ങ്ക​ല​വും ഇ​ന്ത്യ ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫു​ട്‌​ബോ​ളി​ലൂ​ടെ സ്വ​ന്ത​മാ​ക്കി. ഏ​ഷ്യ​ന്‍ ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ 57-ാം മ​ത്സ​ര​മാ​ണ് ഇ​ന്ന് ചൈ​ന​യ്‌​ക്കെ​തി​രേ അ​ര​ങ്ങേ​റു​ന്ന​ത്.

1951 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ആ​റ് ടീ​മു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു ഫു​ട്‌​ബോ​ളി​ല്‍ മാ​റ്റു​ര​ച്ച​ത്. എ​ന്നാ​ല്‍, 19-ാം ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യ​ട​ക്കം 23 ടീ​മു​ക​ള്‍ മെ​ഡ​ലി​നാ​യി പോ​രാ​ട്ട​രം​ഗ​ത്തു​ണ്ട്. ഗ്രൂ​പ്പ് എ​യി​ല്‍ ചൈ​ന, ബം​ഗ്ലാ​ദേ​ശ്, മ്യാ​ന്‍​മ​ര്‍ എ​ന്നീ ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ. ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​രും മി​ക​ച്ച നാ​ല് മൂ​ന്നാം സ്ഥാ​ന​ക്കാ​രും പ്രീ​ക്വാ​ര്‍​ട്ട​റി​ലേ​ക്ക് മു​ന്നേ​റു​ന്ന രീ​തി​യി​ലാ​ണ് ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫു​ട്‌​ബോ​ള്‍ ഫി​ക്‌​സ്ച​ര്‍.

അ​പൂ​ര്‍​വ നേ​ട്ട​ത്തി​ല്‍ ഛേത്രി

2014 ​ഇ​ഞ്ചി​യോ​ണ്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​ഇ​തി​നു മു​മ്പ് പ​ങ്കെ​ടു​ത്ത​ത്. അ​ന്ന​ത്തെ ടീ​മി​ലു​ണ്ടാ​യി​രു​ന്ന സു​നി​ല്‍ ഛേത്രി​യും സ​ന്ദേ​ശ് ജി​ങ്ക​നും ഇ​ത്ത​വ​ണ​യും ദേ​ശീ​യ ജ​ഴ്‌​സി​യി​ല്‍ ഇ​റ​ങ്ങും.


ര​ണ്ട് വ്യ​ത്യ​സ്ത ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​നെ ന​യി​ച്ച ക്യാ​പ്റ്റ​ന്‍ എ​ന്ന അ​പൂ​ര്‍​വ നേ​ട്ടം ഇ​ന്ന് സു​നി​ല്‍ ഛേത്രി (2014, 2022) ​സ്വ​ന്ത​മാ​ക്കും. സൈ​ല​ന്‍ മ​ന്ന (1951, 1954), ബൈ​ചു​ങ് ബൂ​ട്ടി​യ (2002, 2006) എ​ന്നി​വ​രാ​ണ് ഈ ​നേ​ട്ടം മു​മ്പ് സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ക്യാ​പ്റ്റ​ന്മാ​ര്‍.

2018നു​ശേ​ഷം ഇ​ന്ത്യ​യും ചൈ​ന​യും ഫു​ട്‌​ബോ​ള്‍ ക​ള​ത്തി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ ഇ​റ​ങ്ങു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. 1974ല്‍ ​ആ​യി​രു​ന്നു ഇ​രു​ടീ​മും ആ​ദ്യ​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. ഇ​തു​വ​രെ 15 പ്രാ​വ​ശ്യം ഇ​ന്ത്യ x ചൈ​ന പോ​രാ​ട്ടം അ​ര​ങ്ങേ​റി. ചൈ​ന​യെ തോ​ല്‍​പ്പി​ക്കാ​ന്‍ ഇ​ന്ത്യ​ക്കു സാ​ധി​ച്ചി​ട്ടി​ല്ല.

ചൈ​ന​യി​ലെ ഗ്വാ​ങ്ഷു​വി​ല്‍ അ​ര​ങ്ങേ​റു​ന്ന പ​ത്തൊ​മ്പ​താം ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​ലേ​ക്ക് ഇ​നി​യു​ള്ള​ത് വെ​റും നാ​ല് ദി​ന​ങ്ങ​ള്‍ മാ​ത്രം. 23 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ എ​ട്ട് വ​രെ​യാ​ണ് ഗ്വാ​ങ്ഷു ഏ​ഷ്യ​ന്‍ ഗെ​യിം​സ്. ഗെ​യിം​സ് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​ത്തി​നു മു​മ്പ് ഫു​ട്‌​ബോ​ള്‍, ക്രി​ക്ക​റ്റ്, ബീ​ച്ച് വോ​ളി, ഇ​ന്‍​ഡോ​ര്‍ വോ​ളി മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍ തു​ട​ങ്ങും.

ഇന്ത്യന്‍ ഫിക്‌സചര്‍

(പുരുഷ ടീം ഗ്രൂപ്പ് ഘട്ടം)

ഇന്ത്യ x ചൈന, ചൊവ്വ 5.00 pm
ഇന്ത്യ x ബംഗ്ലാദേശ്, വ്യാഴം 2.30 pm
ഇന്ത്യ x മ്യാന്‍മര്‍, ഞായര്‍ 5.00 pm
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.