കാഴ്ച മറച്ച കാട് വെട്ടിമാറ്റി
1581740
Wednesday, August 6, 2025 5:58 AM IST
എടക്കര: പാലുണ്ട-മുണ്ടേരി റോഡിൽ കാട്ടിച്ചിറ മുതൽ പാതിരിപ്പാടം വരെയുള്ള ഭാഗങ്ങളിലെ കാട് ട്രോമാ കെയർ അംഗങ്ങൾ വെട്ടിമാറ്റി. ചുങ്കത്തറ പഞ്ചായത്തംഗം ബൈജുവിന്റെ നിർദേശ പ്രകാരമാണ് റോഡരികിലെ കാഴ്ച മറച്ച കാടുകൾ ട്രോമാ കെയർ പോത്തുകൽ സ്റ്റേഷൻ യൂണിറ്റ് അംഗങ്ങൾ വെട്ടിമാറ്റിയത്.
കാലങ്ങളായി നവീകരണ പ്രവൃത്തികൾ നടക്കാത്തതിനാൽ റോഡിന്റെ ഒരു ഭാഗം മുളകളും മറ്റ് ചെടികളും വളർന്ന് കാടുമൂടിയ നിലയിലായിരുന്നു. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത തരത്തിലായിരുന്നു കാട് വളർന്നിരുന്നത്.
അംഗങ്ങളായ ചന്ദ്രിക, തെക്കുംപുറം മജീദ്, ഷിജോ, മുജീബ്, സുലൈമാൻ കൂളിയോടൻ, ബാബു മാത്യു, ഹംസ, സി.ടി. സിറാജ്, കമറുദീൻ, എൽദോസ്, കെ.എം. ഹുസൈനാർ, മിൻഷിദ്, റിനി മൈക്കിൾ എന്നിവർ ചേർന്നാണ് കാടുകൾ വെട്ടിമാറ്റിയത്.