ജില്ലാ പഞ്ചായത്ത് അഴിമതി: സിപിഎം ബഹുജന സദസ്സ് സംഘടിപ്പിച്ചു
1581214
Monday, August 4, 2025 5:40 AM IST
കുട്ടിലങ്ങാടി : മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുസ്ലിംലീഗ് നേതാക്കളുടെ അഴിമതിക്കെതിരെ സി പി എം മങ്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടിലങ്ങാടിയിൽ ബഹുജന സദസ് സംഘടിപ്പിച്ചു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ.ജയൻ ഉദ്ഘാടനം ചെയ്തു. മങ്കട ഏരിയ സെക്രട്ടറി മോഹനൻ പുളിക്കൽ അധ്യക്ഷനായി. മക്കരപ്പറമ്പ് ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഹാരിസ് നടത്തിയ അഴിമതി മുസ്ലിംലീഗ് നേതൃത്വത്തിന്റെ പിന്തുണയോടെയാണെന്നും, ബഹുജനങ്ങളെ അണിനിരത്തി ലീഗിൻ്റെ അഴിമതി ഭരണം അവസാനിപ്പിക്കുമെന്നും ഉദ്ഘാടകൻ പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. പി. അലവി, പി. കെ. അബ്ദുള്ള നവാസ്, ഏരിയ കമ്മിറ്റിയംഗം അഡ്വ. ടി. കെ. റഷീദലി എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗം എം. പി. സലീം സ്വാഗതവും ലോക്കൽ സെക്രട്ടറി പി. പി. മുഹമ്മദ് യൂസുഫ് നന്ദിയും പറഞ്ഞു.