ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം
1581213
Monday, August 4, 2025 5:40 AM IST
മക്കരപ്പറമ്പ്:പഴമകൾ പറഞ്ഞു പരിചയം പുതുക്കിമൂന്നു പതിറ്റാണ്ട് മുമ്പത്തെ ഓർമ്മകൾ പങ്കുവെച്ച് ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം അതേ ക്ലാസ്സ് മുറിയിൽ ഒത്തുകൂടി,
1993 - 94ലെ പുണർപ്പ വി എം എച്ച് എം യു പി സ്കൂളിലെ ഏഴ് എ,ക്ലാസ് സഹപാഠികളും അന്നത്തെ ക്ലാസ് അധ്യാപകനായിരുന്ന ഫ്രാൻസിസ് മാസ്റ്ററുമാണ് മുപ്പത് വർഷത്തിനുശേഷം അതേ ക്ലാസ് മുറിയിൽ ഒത്തുചേർന്നത് , സംഗമം നിലവിലെ പ്രധാന അധ്യാപകൻ അലവിമാസ്റ്റർ കരുവാട്ടിൽ ഉദ്ഘാടനം ചെയ്തു, ക്ലാസ് ലീഡർമാരായിരുന്ന വി.സി. അബ്ദുൽ വഹീദ്അധ്യക്ഷനായി.
വരിക്കോടൻ സെറീന, ഷാജിതൃത്താല ,ഷമീർ രാമപുരം,പി.കെ. റിയാസ് കരിഞ്ചാപ്പാടി എന്നിവർ സംസാരിച്ചു.മേലേതിൽ സമീറബീഗംഗാനാലാപനം നടത്തി. ടി.കെ. സൈഫുന്നീസ, യു.അബ്ദുൽമുനീർ, കെ. കെ.സൈഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി.