പെരിന്തൽമണ്ണയിൽ സബ് കലക്ടർക്ക് സ്ഥലം മാറ്റം
1581215
Monday, August 4, 2025 5:40 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് കലക്ടർ അപൂർവ്വ തൃപാഠിക്ക് സ്ഥലം മാറ്റം.സംസ്ഥാന ലൈഫ് മിഷൻ സി.ഇ.ഒ. ആയി നിയമനമായി. പകരം ഉത്തർപ്രദേശ് ലക്നൗ സ്വദേശി സാക്ഷി മോഹൻ ആണ് പെരിന്തൽമണ്ണ പുതിയ സബ്കലക്ടർ. അടുത്ത വ്യാഴാഴ്ച അവർ ചുമതല ഏൽക്കും.
പെരിന്തൽമണ്ണ താലൂക്ക് പധിയിലുള്ള ഇരുപത്തിനാല് വില്ലേജ്കളിലായി 4724 തരം മാറ്റം ഉത്തരവുകൾ നൽകി കൊണ്ട് സംസ്ഥാന ശരാശരിയെക്കാൾ കൂടുതൽ തീർപ്പാക്കുന്ന ഡിവിഷനിലേയ്ക്ക് പെരിന്തൽമണ്ണ താലൂക്കിനെ എത്തിച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസറായിരുന്ന സബ് കലക്ടർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ റിട്ടേണിങ്ങ് ഓഫീസറായിരുന്നു.