രാഷ്ട്രപിതാവിന്റെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തു
1580711
Saturday, August 2, 2025 5:33 AM IST
മങ്കട: മങ്കട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ സ്ഥാപിച്ച രാഷ്ട്രപിതാവിന്റെ അർധകായ പ്രതിമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ കരീം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ ജാഫർ വെള്ളേക്കാട്ട്, ഫൗസിയ പെരുമ്പള്ളി, ടി.കെ. ശശീന്ദ്രൻ, മെമ്പർമാരായ ഷബീബ തോരപ്പ, ബിന്ദു കണ്ണൻ, എം. റഹ്മത്തുന്നീസ, ജമീല , ഒ. മുഹമ്മദ് കുട്ടി, പി. ഷറഫുദ്ധീൻ, കെ.പി. അസ്മാബി, സെക്രട്ടറി എം. മജീദ് തുടങ്ങിയവർ സംസാരിച്ചു.