നേത്രദാനത്തിന്റെ പ്രാധാന്യം: ക്ലാസ് സംഘടിപ്പിച്ചു
1581505
Tuesday, August 5, 2025 7:51 AM IST
പെരിന്തൽമണ്ണ : വിരമിച്ച അധ്യാപക കൂട്ടായ്മ ’ഷെൽട്ടർ’ പെരിന്തൽമണ്ണ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേത്രസംരക്ഷണവും നേത്രദാനത്തിന്റെ പ്രാധാന്യവും വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
കെജിഎംഒഎ ജില്ലാ പ്രസിഡന്റും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനുമായ ഡോ. ജലാൽ ക്ലാസ് നയിച്ചു. 47 പേർ പങ്കെടുത്തു. ശ്രോതാക്കളുടെ സംശയങ്ങൾക്കും മറുപടികൾക്കും ശേഷം നേത്രദാന സമ്മതപത്രം വിതരണം ചെയ്തു.
സി.എം. ഉണ്ണികൃഷ്ണൻ, സുധാകുമാരി, വി.കെ. ശശിധരൻ, ശോഭന തുടങ്ങിയവർ പ്രസംഗിച്ചു. നേത്രദാനത്തിന്റെ തുടർപരിപാടിയായി അവയവദാന ദിനമായ ഓഗസ്റ്റ് 13ന് എംഇഎസ് മെഡിക്കൽ കോളജും ഷെൽട്ടറും സംയുക്തമായി അവയവദാന, ശരീരദാന ക്ലാസ് നടത്തും.