നശിപ്പിക്കപ്പെട്ട അതേ സ്ഥലത്ത് സി.എച്ചിന്റെ മുഖച്ചിത്രം വീണ്ടും വരച്ച് എംഎസ്എഫ്
1580708
Saturday, August 2, 2025 5:30 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസിലെ കാന്റീൻ ചുമരിൽ സി.എച്ച്. മുഹമ്മദ് കോയയുടെ ചിത്രം വീണ്ടും വരച്ച് എംഎസ്എഫ്. മുമ്പ് വരച്ച് ദിവസങ്ങൾക്കുള്ളിൽ നശിപ്പിക്കപ്പെട്ട അതേ സ്ഥലത്താണ് ചിത്രം വീണ്ടും വരച്ചത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ നേതൃത്വത്തിൽ ഇന്റഗ്രേറ്റഡ് എംഎ സംസ്കൃത വിദ്യാർഥി റോഹിത്താണ് കാന്റീൻ ചുമരിൽ വീണ്ടും സി.എച്ചിന്റെ ചിത്രം വരച്ചത്.
കാന്റീൻ ചുമരിൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ചിത്രത്തിന് സമീപത്തായി വരച്ച സി.എച്ചിന്റെ ഛായാചിത്രമാണ് നശിപ്പിക്കപ്പെട്ടത്. എംഎസ്എഫ് സംസ്ഥാന ട്രഷറർ അസ്ഹർ പെരുമുക്ക്, സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ദീൻ പിലാക്കൽ, ജില്ലാ പ്രസിഡന്റ് കബീർ പുതുപറമ്പ്, ജില്ലാ സെക്രട്ടറി വി.എ. വഹാബ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.