ജൂബിലി റോഡ് നവീകരണം:ഇന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം
1581504
Tuesday, August 5, 2025 7:51 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിലെ ജൂബിലി റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി കൾവർട്ട് നിർമാണം ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ 10 വരെ ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
പട്ടാന്പി -ചെർപ്പുളശേരി ഭാഗത്ത് നിന്ന് വരുന്ന ബസുകൾ സബ്രീന ഹോട്ടൽ ഭാഗത്ത് കൂടി സ്റ്റാൻഡിൽ പ്രവേശിച്ച് ആയിഷ ജംഗ്ഷൻ -ടൗണ്‍ ട്രാഫിക് ജംഗ്ഷനിലൂടെ തിരിച്ചുപോകണം. ഇതുസംബന്ധിച്ച് ചെയർപേഴ്സന്റെ ചേംബറിൽ ചേർന്ന സംയുക്ത യോഗത്തിലാണ് തീരുമാനം. ചെയർപേഴ്സണ്‍, ട്രാഫിക് പോലീസ്, ബസ് ഉടമകൾ, ബസ് തൊഴിലാളികൾ, കോണ്ട്രാക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.