ചാലിയാറിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമെത്തി
1580705
Saturday, August 2, 2025 5:30 AM IST
നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂർ കാനക്കുത്തിൽ അഞ്ച് കാട്ടുകൊമ്പൻമാർഎത്തി. ഇന്നലെ വൈകുന്നേരമാണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിന് സമീപമുള്ള പാടത്ത് എത്തിയത്. കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന മാമ്പള്ളി ഇബ്രാഹിം ഒച്ചവച്ചും പടക്കം പൊട്ടിച്ചുമാണ് സമീപത്തെ വനമേഖലയിലേക്ക് കാട്ടാനകളെ കയറ്റിവിട്ടത്. കാനക്കുത്ത്, ആലോടി മേഖലകളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാലകത്ത് ഹൈദരലിയുടെ വീടിന്റെ മതിൽ കാട്ടാനകൾ തകർത്തത്. പെരുവമ്പാടം, ആനപ്പാറ, വേട്ടേക്കോട്, പണപൊയിൽ, മണ്ണുപ്പാടം, മൈലാടിപൊട്ടി, മൈലാടി ഭാഗങ്ങളിലെല്ലാം കാട്ടാനകളുടെ വിളയാട്ടമാണ്. രാത്രിയാകും മുന്പേ ജനവാസ മേഖലയിലേക്ക് കാട്ടനക്കൂട്ടം എത്തിയത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നത്.