സേക്രട്ട് ഹാർട്ട് സ്കൂളിൽ കലോത്സവം
1580834
Sunday, August 3, 2025 5:18 AM IST
കോട്ടക്കൽ: പുതുപ്പറന്പ് സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിൽ 2025 - 26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവ മത്സരങ്ങൾക്ക് തിരിതെളിഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത പിന്നണിഗായിക ഫാരിഷ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൻസില്ല ജോർജ് അധ്യക്ഷയായിരുന്നു.
കോട്ടക്കൽ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. വിൻസെന്റ് കറുകമാലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ബീന ചന്ദ്രശേഖരൻ, പിടിഎ പ്രസിഡന്റ് ശരത്നാഥ്, സ്കൂൾ വികസന സമിതി എക്സിക്യൂട്ടീവ് മുഹമ്മദ് ഷാഫി, ആർട്സ് കോ ഓർഡിനേറ്റർ റോസ്മേരി എന്നിവർ പ്രസംഗിച്ചു.
രണ്ടു ദിവസങ്ങളിലായുള്ള മത്സരങ്ങൾ അഞ്ച് വേദികളിലായാണ് നടക്കുന്നത്.