മൂലേപ്പാടത്ത് കാട്ടാന കൃഷി നശിപ്പിച്ചു
1581514
Tuesday, August 5, 2025 7:52 AM IST
നിലന്പൂർ:മൂലേപ്പാടം 150 - തിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. അകന്പാടം സ്വദേശിയും റിട്ടയേർഡ് വനം ജീവനക്കാരനുമായ ചോലയിൽ മുഹമ്മദിന്റെ കൃഷിയിടത്തിലാണ് ഇന്നലെ പുലർച്ചെ കാട്ടാനക്കൂട്ടം വൻതോതിൽ കൃഷി നശിപ്പിച്ചത്.
ആറ് വർഷം പ്രായമായ പത്ത് തെങ്ങുകൾ പൂർണമായും നശിപ്പിച്ചു. കൂടാതെ കമുക്, ജാതി തുടങ്ങിയവയും നശിപ്പിച്ചിട്ടുണ്ട്. മൂവായിരം വനമേഖലയിൽ നിന്ന് വിജയപുരം ഭാഗത്ത് കൂടിയാണ് കാട്ടാനകൾ എത്തിയതെന്ന് മുഹമ്മദ് പറഞ്ഞു. ഈ ഭാഗത്ത് ആദ്യമായാണ് കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.