വണ്ടൂർ മണ്ഡലത്തിലെ വിവിധ സ്കൂൾ കെട്ടിടങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു
1581512
Tuesday, August 5, 2025 7:51 AM IST
മന്പാട്: മന്പാട് ഗ്രാമപഞ്ചായത്തിൽ 3.90 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച മന്പാട് ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
എ.പി. അനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എൻ.എ. കരീം, മന്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസൻ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ഇട്ടി, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷമീന കാഞ്ഞിരാല, മന്പാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മുഹമ്മദ്, പിടിഎ പ്രസിഡന്റ് അഷറഫ് ടാണ, പ്രിൻസിപ്പൽ പി. സന്ധ്യ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വണ്ടൂർ ഗ്രാമപഞ്ചായത്ത് ഗവണ്മെന്റ് വിഎംസിഎച്ച്എസിലെ കെട്ടിട ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മൂന്ന് കോടി തൊണ്ണൂറു ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിട ഉദ്ഘാടന ചടങ്ങിൽ എ.പി. അനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. വിനോദ്, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്ക്കർ ആമയൂർ, വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, വൈസ് പ്രസിഡന്റ് സിദ്ദീഖ് പട്ടിക്കാടൻ, മെംബർമാരായ കെ.ടി. അജ്മൽ, കെ.കെ. സാജിത, ഇ. സിതാര, പ്രിൻസിപ്പൽ പി. ഉഷാകുമാരി, ഹെഡ്മിസ്ട്രസ് പി. ഉഷ എന്നിവർ പങ്കെടുത്തു.