അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ചു
1581506
Tuesday, August 5, 2025 7:51 AM IST
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ചില്ലകൾ മുറിച്ചു നീക്കി ജില്ലാ ട്രോമാ കെയർ ആൻഡ് പാലക്കാട് ജില്ലാ സോണ്‍ പ്രവർത്തകർ.
പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷൻ യൂണിറ്റുകളിൽ നിന്നായി 70 പ്രവർത്തകരാണ് പൊട്ടി വീഴാറായ 18 മരത്തിന്റെ ചില്ലകൾ മുറിച്ച് നീക്കിയത്. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും ഏറെ ഭീതിയായിരുന്നു മരച്ചില്ലകൾ. ആശുപത്രി സൂപ്രണ്ട് ഷീനയുടെ നിർദേശപ്രകാരമാണ് ട്രോമാ കെയർ പ്രവർത്തകർ ക്രെയിനിന്റെ സഹായത്തോടെ മരച്ചില്ലകൾ മുറിച്ചു നീക്കിയത്.