തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
1581080
Monday, August 4, 2025 12:36 AM IST
ചങ്ങരംകുളം:മൂക്കുതലയില്‍ വയോദികനെ തെങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പെരുമ്പത്തേല്‍ സുബ്രമണ്യന്‍(80)ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീടിന് സമീപത്തുള്ള തെങ്ങില്‍ കയര്‍ ഉപയോഗിച്ച് തൂങ്ങുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍ പെട്ട ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സുബ്രമണ്യനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തും.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.