അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച്ച് നടത്തി
1580709
Saturday, August 2, 2025 5:30 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ ദുർഭരണത്തിനെതിരേ സിപിഎം ലോക്കൽ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.അങ്ങാടിപ്പുറം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പഞ്ചായത്ത് ഓഫീസ് പരിസരത്തുവച്ച് പോലീസ് മാർച്ച് തടഞ്ഞു.
സിപിഎം ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ മാർച്ച് ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ.ടി. നാരായണൻ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ. ടി.കെ. റഷീദലി, പി. പത്മജ, എ. ഹരി, സജി കക്കറ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ദിലീപ് എന്നിവർ സംസാരിച്ചു.