വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനവും ശില്പശാലയും
1580707
Saturday, August 2, 2025 5:30 AM IST
എടക്കര: നിലമ്പൂര്‍ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനോദ്ഘാടനവും പ്രസംഗ ശില്പശാലയും ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഠന മികവിന്റെ പേരില്‍ മാത്രം കുട്ടികളെ വിലയിരുത്താതെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തുന്ന വിദ്യാഭ്യാസ രീതി വേണമെന്ന് അദ്ദേഹം പറഞ്ഞു.നിലമ്പൂര്‍ എഇഒ ജേക്കബ് സത്യന് അധ്യക്ഷത വഹിച്ചു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ബാബു വര്‍ഗീസ്, ജയന് ആന്റണി, പിടിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണന്, ലോക്കല്‍ മാനേജര്‍ ഫാ. ജിനു ഈപ്പന് കുര്യന്, എംടിഎ പ്രസിഡന്റ് രുഗ്മിണി, പ്രിന്‍സിപ്പല്‍ ഉമ്മന്‍ മാത്യു, പ്രധാനാധ്യാപകന് ഷൈനി ജോസഫ്, സബ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഫൂലന്‍ദേവി, നീന മേരി എന്നിവര്‍ സംസാരിച്ചു. പ്രസംഗ ശില്പശാലക്ക് ആന്‍ മരിയ അജിന്, ബീന ബാബു, പി.ടി. സജിമോന്‍ എന്നിവര്‍ നേതൃത്വം നല്കി.