വന്യമൃഗ ആക്രമണം: ഫോർവേഡ് ബ്ലോക്ക് പ്രതിഷേധ സംഗമം നടത്തി
1580703
Saturday, August 2, 2025 5:30 AM IST
കരുവാരകുണ്ട്: മലയോര മേഖലയിൽ വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് വണ്ടൂർ നിയോജക മണ്ഡലം കമ്മറ്റി കിഴക്കേതല ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തി.
വന്യമൃഗ ആക്രമണ വിഷയത്തിൽ സർക്കാർ അനാസ്ഥ അവസാനിപ്പിക്കുക, സൗരോർജവേലി സ്ഥാപിക്കുക, കൃഷിനാശം നേരിട്ട കർഷകർക്ക് അർഹമായ നഷ്ട പരിഹാരം നൽക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം നടത്തിയത്. സംഗമം ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജന.സെക്രട്ടറി അഡ്വ. ടി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
വന്യ മൃഗ ആക്രമണ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ ഒരംശം പോലും നിർവഹിക്കാതെ കേന്ദ്ര വനനിയമത്തിന്റെ കുറവുകൾ പറഞ്ഞ് സംസ്ഥാന സർക്കാർ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് അദ്ദേഹം പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് പി. നാരായണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം ഷാക്കിർ തുവ്വൂർ, ജാഫർ നിലമ്പൂർ, പീറ്റർ, ഉസ്മാൻ, കൊരമ്പയിൽ റബീസ്, ഇർഷാദ്, ശിവൻ, നസീർ പെരിന്തൽമണ്ണ എന്നിവർ പ്രസംഗിച്ചു.