വിജ്ഞാന കേരളം പദ്ധതിക്ക് അങ്ങാടിപ്പുറം പഞ്ചായത്തിൽ തുടക്കമായി
1580710
Saturday, August 2, 2025 5:33 AM IST
അങ്ങാടിപ്പുറം: സമ്പദ്വ്യവസ്ഥ അടിസ്ഥാനമാക്കി കേരള സർക്കാർ രൂപകൽപ്പന ചെയ്ത വിജ്ഞാന കേരളം പദ്ധതിക്ക് അങ്ങാടിപ്പുറം പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സഈദ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സുഹാസ് ലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ കോഓർഡിനേറ്റർ ഹേമലത സിഡിഎസ് പ്രതിനിധികൾക്ക് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഫൗസിയ, പഞ്ചായത്ത് അംഗങ്ങളായ കെ.ടി. നാരായണൻ, രത്നകുമാരി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സ്മിത, വിജ്ഞാനകേരളം ഡി ആർപി പ്രതിനിധി എം. എം. നഈം, കമ്യൂണിറ്റി അംബാസിഡർ ശ്രീജ, സിഡിഎസ് ചെയർപേഴ്സൺ നൗറ യസ്മിൻ തുടങ്ങിയവർ സംസാരിച്ചു.