മങ്കട സ്കൂളിന് പുതിയ ബസ്
1581509
Tuesday, August 5, 2025 7:51 AM IST
മങ്കട: മങ്കട മണ്ഡലം എംഎൽഎ മഞ്ഞളാംകുഴി അലിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി മങ്കട ഗവണ്മെന്റ് ഹൈസ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് എംഎൽഎ നിർവഹിച്ചു.
17 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് വാങ്ങിയത്. 3000 ത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ സ്കൂളിലെ വിദ്യാർഥികളുടെ യാത്രാക്ലേശത്തിന് ആശ്വാസമായിരിക്കുകയാണ് ഈ ബസ്. ഒരു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഓപ്പണ്‍ ഓഡിറ്റോറിയം രണ്ട് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നും മൂന്നു കോടി 90 ലക്ഷം രൂപ ഫണ്ട് ഉപയോഗപ്പെടുത്തി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.
ചടങ്ങിൽ പിടിഎ പ്രസിഡന്റ്് അഡ്വ. അസ്ഗർ അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് അബ്ദുൾകരീം, ജില്ലാ പഞ്ചായത്ത് മെംബർ ഷഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുബൈരിയ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസ് അലി പൊട്ടേങ്ങൽ, പിടിഎ വൈസ് പ്രസിഡന്റ്് അലി അക്ബർ, വാർഡ് മെംബർ ബിന്ദു, സ്കൂൾ പ്രിൻസിപ്പൽ ലക്ഷ്മണൻ, അധ്യാപികരായ ഹൈറോജെ, ദീപ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മജീദ് സമദ് പറച്ചിക്കോട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.