പകർച്ചപ്പനി, വിദ്യാലയങ്ങളിൽ ഹാജർ കുറവ്
1581218
Monday, August 4, 2025 5:40 AM IST
കരുവാരകുണ്ട്:മലയോര മേഖലയിൽ പടർന്നു പിടിച്ച പകർച്ചപ്പനിയും മറ്റു പകർച്ചവ്യാധികളും കാരണം വിദ്യാലയങ്ങളിൽ ഹാജർ നിലയിൽ ഗണ്യമായ കുറവ്. ഏതാനും ആഴ്ചകളായി മലയോര മേഖലയിലും സമീപപ്രദേശങ്ങളിലും പനി ഉൾപ്പെടെ പകർച്ചവ്യാധികൾ വ്യാപകമായിട്ടുണ്ട്.
പനിയോടൊപ്പം ജലദോഷം,ചുമ, മഞ്ഞപ്പിത്തം,വയറുവേദന,തലകറക്കം,തലവേദന,ഛർദി,തുടങ്ങിയ അസുഖങ്ങളും മുതിർന്നവരെ പോലെ തന്നെ കുട്ടികളെയും പിടികൂടുന്നുണ്ട്.പനി പിടിപെട്ടാൽ കുട്ടികൾക്ക് കടുത്ത ക്ഷീണമാണ് അനുഭവപ്പെടുന്നത്.
ദിവസങ്ങൾ കഴിഞ്ഞാലും ക്ഷീണം മാറാത്ത അവസ്ഥയാണുള്ളത്. ഇത് കുട്ടികളുടെ അധ്യയനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു.
പകർച്ച പനിയിൽ നിന്ന് കുട്ടികളെ മോചിതരാക്കാൻ കാര്യക്ഷമായ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പും ത്തരോഗ്യവകുപ്പും സംയുക്തമായി നടത്തണമെന്നാണ് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെടുന്നത്. വിദ്യാലയങ്ങളിൽ പരിശോധനയും ബോധവൽക്കരണ പരിപാടികളും മരുന്ന് വിതരണവും നടത്തണമെന്നും വിവിധ വിദ്യാർഥി സംഘടനകളും ആവശ്യപ്പെട്ടു.