സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനം ആചരിച്ചു
1581220
Monday, August 4, 2025 5:42 AM IST
പുലാമന്തോൾ : സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനഞ്ചാമത് വാർഷിക ദിനം വിപുലമായി ആചരിച്ചു. ഗാർഡിയൻ എസ്.പി.സി. പ്രസിഡന്റ ഇക്ബാൽ പി. രായിൻ ഉദ്ഘാടനം ചെയ്തു. അച്ചടക്കമുള്ള പൗരന്മാരെ വാർത്തെടുക്കുന്നതിൽ എസ്.പി.സി ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനാധ്യാപകൻ രാജൻ എം.വി. അധ്യക്ഷത വഹിച്ചു. പരിസര ശുചികരണം, ക്വിസ്സ് പ്രോഗ്രാം എന്നിവ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ ബിന്നി മത്തായി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ നാരായണൻ വി,പ്രമീള പി. എന്നിവർ നേതൃത്വം വഹിച്ചു.