മലപ്പുറം ജില്ല വിഭജിച്ച്, തിരൂർ ജില്ല പ്രഖ്യാപിക്കണമെന്ന്
1581217
Monday, August 4, 2025 5:40 AM IST
വണ്ടൂർ: മലപ്പുറം ജില്ല വിഭജിച്ച്, തിരൂർ ജില്ല പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി. വി അൻവറിൻ്റെ നേതൃത്വത്തിൽ ഓഗസ്റ്റ് പത്തിന് വണ്ടൂരിൽ സെമിനാർ സംഘടിപ്പിക്കുന്നു.
സെമിനാറിലേക്ക് നിയോജക മണ്ഡലത്തിൽ നിന്നുള്ള ആളുകളെ കത്ത് നൽകി ക്ഷണിച്ച് കമ്മിറ്റി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട ആലോചനയോഗം വണ്ടൂരിൽ നടത്തി.
വണ്ടൂർ മണലിന്മേൽ പാടം ബസ് സ്റ്റാന്റിനു സമീപത്തുള്ള തുണമൂൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലാണ് കൂടിയാലോചന യോഗം ചേർന്നത്. മലപ്പുറം ഉൾപ്പെടുന്ന മലബാർ മേഖല വികസനത്തിന്റെ കാര്യത്തിൽ എന്നും അവഗണന നേടുകയാണ്,
മറ്റു ജില്ലകളിൽ ജനസംഖ്യാനുപാതികമായ വികസനം നടക്കുമ്പോൾ, മലബാറിനോടുള്ള അവഗണനയിൽ ഇടതു വലതു രാഷ്ട്രീയപാർട്ടികൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. ഇത് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ്ഓരോ നിയോജക മണ്ഡലങ്ങളിലുംതൃണമൂൽ കോൺഗ്രസിലെ നേതൃത്വത്തിൽ സെമിനാർ സംഘടിക്കുന്നത്. വണ്ടൂരിൽ ചേർന്ന യോഗം പി.വി അൻവർ ഉദ്ഘാടനം ചെയ്തു.
സഹീദ് റൂമി, ഇസ്മായിൽ എരഞ്ഞിക്കൽ, ഇ. പി ഉമ്മർ, കെ. അഫ്സൽ, അഡ്വ പി. സാജിദ് ബാബു, എം.കെ സിയാദ് തുടങ്ങിയവർ പങ്കെടുത്തു.