ചെസ് മത്സരം നടത്തി
1580851
Sunday, August 3, 2025 5:44 AM IST
പെരിന്തൽമണ്ണ: മലപ്പുറം സെൻട്രൽ സഹോദയ സംഘടിപ്പിച്ച ജില്ലാതല ചെസ് മത്സരം പെരിന്തൽമണ്ണ ഐഎസ്എസ് സീനിയർ സെക്കൻഡറി സ്കൂളിൽ നടത്തി. ജില്ലയിലെ 50 സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി 520 വിദ്യാർഥികളാണ് മത്സരത്തിനെത്തിയത്. ഐഎസ്എസ് സ്കൂൾ പ്രസിഡന്റ് ഡോ. പി. ഉണ്ണീൻ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റും ഐഎസ്എസ് സ്കൂൾ പ്രിൻസിപ്പലുമായ നൗഫൽ പുത്തൻ പീടിയേക്കൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ സെക്രട്ടറി ആലിക്കൽ റഫീഖ്, മാനേജർ കെ.ടി. ഹൈദരലി, ട്രഷറർ സി.എം. മുസ്തഫ, സഹോദയ സ്പോർട്സ് ഡയറക്ടർ കെ.പി. ഫഹദ് പടിയം, സഹോദയ ജോയിന്റ് സെക്രട്ടറി ഷുഹൈബ് ആലുങ്ങൽ, ഫാ. ജീവൻ ജോസഫ്, എൻ.ജി. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ചെസ് അസോസിയേഷൻ ഭാരവാഹികളായ പി.ഹാഫിസ്, സി.കെ. ഇർഷാദ്, കെ.കെ. ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.