ആദിവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് യോഗം
1581216
Monday, August 4, 2025 5:40 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ആര്യാടന് ഷൗക്കത്ത് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ച ഉദ്യോഗസ്ഥതല യോഗം ഇന്ന്.രാവിലെ 11ന് നിലമ്പൂര്‍ റസ്റ്റ് ഹൗസില്‍ ചേരും.
നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിഎഫ്ഒ മാര്‍, ഐടിഡിപി ജില്ലാ പ്രൊജക്ട് ഓഫീസര്‍,നിലമ്പൂര്‍ തഹസില്‍ദാര്‍, ഡിഎംഒ, ഡിഡിഇ മലപ്പുറം, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, പാലം വിഭാഗം പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ പങ്കെടുക്കും. 2018 - ലെ യും 2019 ലെ യും പ്രളയങ്ങളെ തുടർന്ന് പോത്തുകൽ.
കരുളായി പഞ്ചായത്തുകളിലായി നിരവധി ആദിവാസി കുടുംബങ്ങൾ പ്രയാസം അനുഭവിക്കുന്നത്. ഇരുട്ടുകുത്തി കടവിലെ പാലം ഒലിച്ചു പോയതിനെ തുടർന്ന് പോത്തുകൽപഞ്ചായത്തിലെ ആദിവാസി നഗറുകൾ ചാലിയാർ പുഴക്ക് അക്കരെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കരുളായി പഞ്ചായത്തിലെ ഉൾ വനത്തിലെ ആദിവാസി കുടുംബങ്ങൾക്ക് പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടതിന് പകരമായി വനാവകാശനിയമപ്രകാരം അനുവദിച്ച ഭൂമിയുടെ രേഖകൾ ഇനിയും നൽകിയിട്ടില്ല.
പ്രളയബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി നേരത്തെ തന്നെ ആര്യാടൻ ഷൗക്കത്ത് ഹൈകോടതിയെ സമീപിച്ചിരുന്നു. ആര്യാടൻ ഷൗക്കത്ത് എംഎൽഎ ആയ ശേഷം ആദ്യമായാണ് മണ്ഡലത്തിലെ ആദിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ യോഗം വിളിക്കുന്നത്. ഈ യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആദിവാസി സമൂഹം.