സിഎച്ച് സെന്റർ വനിതാ വോളണ്ടിയർമാർക്കുള്ള പരിശീലനം സമാപിച്ചു
1580847
Sunday, August 3, 2025 5:44 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സിഎച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള പൂക്കോയ തങ്ങൾ ഹോസ്പിസി(പിടിഎച്ച്) ന്റെ വനിതാ വോളണ്ടിയർമാർക്കായി നടത്തിയ ത്രിദിന പരിശീലനം സമാപിച്ചു.
പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സമാപന പരിപാടിയിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രോഗിപരിചരണ രംഗത്തും സാന്ത്വന ചികിത്സാരംഗത്തും മാറിയ കാലത്തിനനുസരിച്ച് സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ചായിരുന്നു ക്ലാസ്.
ആപത്ഘട്ടങ്ങളിൽ ഇടപെടേണ്ട പരിശീലനവും ഇതോടൊപ്പം നടത്തി. മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് പദ്ധതിയുടെ സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഡോ.അമീർ, ജോസ് പുളിമൂട്ടിൽ, എം.ടി. മുഹമ്മദ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
സമാപന യോഗം പ്രസിഡന്റ് കെ.പി.എ. മജീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സിഎച്ച് സെന്റർ ജനറൽ സെക്രട്ടറി അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. സെന്റർ ഭാരവാഹികളായ സലീം കുരുവന്പലം, പി.കെ. അബൂബക്കർ ഹാജി, ഹബീബ് റഹ്മാൻ വേങ്ങൂർ, മാനുപ്പ കുറ്റിരി, ഖത്തർ കെഎംസിസി ജില്ലാ പ്രസിഡന്റ് സവാദ്,
ട്രഷറർ റഫീഖ് കൊണ്ടോട്ടി, വൈസ് പ്രസിഡന്റ് അബ്ദുൾ ജബ്ബാർ, സെക്രട്ടറിമാരായ അബ്ദുൾ മജീദ്, വനിത വോളണ്ടിയർ ക്യാപ്റ്റൻമാരായ കെ.ടി. റസിയ വെട്ടത്തൂർ, പ്രബീന ഹബീബ് താഴേക്കോട് തുടങ്ങിവർ പങ്കെടുത്തു.