ഫാർമക്കോ വിജിലൻസ് പരിശീലന പരിപാടിക്ക് തുടക്കം
1580704
Saturday, August 2, 2025 5:30 AM IST
പെരിന്തൽമണ്ണ: മരുന്നുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കുന്നതിനും രോഗികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് അൽഷിഫ കോളജ് ഓഫ് ഫാർമസിയിൽ ഫാർമക്കോ വിജിലൻസ്, മെറ്റീരിയോ വിജിലൻസ് എന്നിവയിൽ രണ്ട് ദിവസത്തെ പ്രായോഗിക പരിശീലന പരിപാടിക്ക് തുടക്കമായി.
അൽഷിഫ മെഡികെയർ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. പി. ഉണ്ണീൻ പരിപാടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള എഎംസി റീജണൽ ട്രെയിനിംഗ് സെന്ററുമായി സഹകരിച്ച് അൽഷിഫ കോളജ് ഓഫ് ഫാർമസിയിലെ ഫാർമസി പ്രാക്ടീസ് വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.
അൽഷിഫ കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. സി. ദിലീപ് അധ്യക്ഷത വഹിച്ചു. അൽഷിഫ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം സീനിയർ കൺസൾട്ടന്റും എഡിആർ മോണിറ്ററിംഗ് സെന്റർ ഡെപ്യൂട്ടി കോഓർഡിനേറ്ററുമായ ഡോ. സജു സേവിയർ,
അൽഷിഫ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ മാക്സിലോഫേഷ്യൽ സർജനും മെഡിക്കൽ സൂപ്രണ്ടുമായ ഡോ. മുഹമ്മദ് യാഹിയ, അൽഷിഫ കോളജ് ഓഫ് ഫാർമസിയിലെ ഫാർമസി പ്രാക്ടീസ് വിഭാഗം മേധാവി ഡോ. ലിനു മോഹൻ, ഫാർമക്കോ വിജിലൻസ് അസോസിയേറ്റ് ഷരീഫ എന്നിവർ സംസാരിച്ചു.