കാർ ബൈക്കിലിടിച്ച് ടാപ്പിംഗ് തൊഴിലാളി മരിച്ചു
1580781
Saturday, August 2, 2025 10:34 PM IST
കരുവാരകുണ്ട്: കാർ ബൈക്കിലിടിച്ച് ടാപ്പിംഗ് തൊഴിലാളി മരിച്ചു. ഇന്നലെ പുലർച്ചെ ആറിന് ചിറക്കൽ പെട്രോൾ പന്പിന് സമീപം ഉണ്ടായ അപകടത്തിൽ മഞ്ഞൾപാറയിലെ മഠത്തിൽ മുഹമ്മദ് (നാണിപ്പ- 61 ) ആണ് മരിച്ചത്.
ടാപ്പിംഗ് തൊഴിലാളിയായ മുഹമ്മദ് ജോലിക്കായി ബൈക്കിൽ മേലാറ്റൂരിലേക്ക് പോവുകയായിരുന്നു. ഇതിനിടെ തുവൂരിൽ നിന്ന് വന്ന കാർ നിയന്ത്രണംവിട്ട് ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് തൊട്ടടുത്ത കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. ഗുരുതര പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം കരുവാരകുണ്ട് മഞ്ഞൾപാറ ജുമാമസ്ജിദിൽ കബറടക്കി. സുഹറയാണ് ഭാര്യ. മക്കൾ: ഷഫീഖ്, സനൂബ്, ഷാഹിന. മരുമക്കൾ: ഫർഷാദ്, നജ്മ, ഷഫാന.