വിജയോത്സവം
1581510
Tuesday, August 5, 2025 7:51 AM IST
എടക്കര: എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നതവിജയികളെ അനുമോദിക്കലും വിജയോത്സവവും സംഘടിപ്പിച്ചു.
ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബത്തേരി രൂപത കോർപ്പറേറ്റ് കറസ്പോണ്ടന്റ് ഫാ. ജോണ് തളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.പി. ബിജു പോൾ, പ്രധാനാധ്യാപകൻ ബെന്നി ജോസഫ്, പി.ഐ. വർഗീസ്, പിടിഎ പ്രസിഡന്റ് ഷംസുദ്ദീൻ, വാർഡ് മെംബർ സൈനബ മാന്പള്ളി, ഉണ്ണി പാലത്തിങ്കൽ, കെ.വി. മാത്യു, ഷീജ മോഹൻ എന്നിവർ പ്രസംഗിച്ചു.