കോട്ടപ്പറന്പ് സ്കൂളിൽ "കുട്ടീം കോലും’ സംഘടിപ്പിച്ചു
1581729
Wednesday, August 6, 2025 5:53 AM IST
അങ്ങാടിപ്പുറം: കോട്ടപ്പറന്പ് എഎംഎൽപി സ്കൂളിൽ തിരൂർക്കാട് കൈരളി ഗണിത വിനോദ കേന്ദ്രത്തിന്റെ സഹകരണത്തോടെ ഗണിത ബോധന പരിപാടിയായ "കുട്ടീം കോലും' സംഘടിപ്പിച്ചു. റിട്ട. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ബഷീർ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് എ. വിനോദ് അധ്യക്ഷത വഹിച്ചു. രഘുറാം, ഷെർളി എന്നിവർ ക്ലാസെടുത്തു. സി.പി. അജേഷ്, പി. സബിൻ, പി. ജാസ്മിൻ, പ്രധാനാധ്യാപകൻ എൽദോ മത്തായി, സി.ആർ.എസ്. കുട്ടി എന്നിവർ പ്രസംഗിച്ചു.