വായനമാസം: പരിയാപുരം, കൊഴിഞ്ഞിൽ, മങ്കട സ്കൂളുകൾക്ക് ഒന്നാംസ്ഥാനം
1582000
Thursday, August 7, 2025 5:48 AM IST
അങ്ങാടിപ്പുറം: മികച്ച വായനമാസം പ്രവർത്തനങ്ങൾ കാഴ്ചവച്ച വിദ്യാലയങ്ങൾക്കായി വിദ്യാരംഗം കലാസാഹിത്യവേദി മങ്കട ഉപജില്ലാതലത്തിൽ ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി അഞ്ചാം തവണയും ഒന്നാംസ്ഥാനം നേടി.
കൊഴിഞ്ഞിൽ എംഎംഎസ് ഹൈസ്കൂൾ രണ്ടും കടുങ്ങപുരം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നും സ്ഥാനത്തെത്തി. യുപി വിഭാഗത്തിൽ കൊഴിഞ്ഞിൽ എംഎംഎസ് യുപി ഒന്നും പടിഞ്ഞാറ്റുംമുറി ഒയുപി രണ്ടും പുണർപ്പ വിഎംഎച്ച്എം യുപി മൂന്നും സ്ഥാനങ്ങൾ നേടി.
എൽപി വിഭാഗത്തിൽ മങ്കട ഗവണ്മെന്റ് എൽപി ഒന്നാമതെത്തി. പടിഞ്ഞാറ്റുംമുറി ഗവണ്മെന്റ് എൽപി രണ്ടും കൊഴിഞ്ഞിൽ എംഎംഎസ് യുപി മൂന്നും സ്ഥാനം നേടി. വിജയികൾക്ക് ഇന്ന്രാവിലെ 10ന് മങ്കട ബിആർസിയിൽ നടക്കുന്ന ഉപജില്ലാ പ്രവർത്തനോദ്ഘാടന വേദിയിൽ പുരസ്കാരങ്ങൾ നൽകുമെന്ന് വിദ്യാരംഗം ഉപജില്ലാ കോ-ഓർഡിനേറ്റർ ബിന്ദു വെങ്ങാട് അറിയിച്ചു.