ഓരാടംപാലം-മാനത്തുമംഗലം ബൈപാസ്: മുഖ്യമന്ത്രിക്ക് നിവേദനം നൽകി
1582275
Friday, August 8, 2025 6:15 AM IST
മങ്കട: അങ്ങാടിപ്പുറത്തെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ ത്വരിതപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. രമേശൻ, മങ്കട ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. ടി.കെ. റഷീദലി, കെ.ടി. നാരായണൻ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.