ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണം: നിവേദനം നൽകി
1582289
Friday, August 8, 2025 6:23 AM IST
മഞ്ചേരി: നെല്ലിപ്പറന്പ് - കൊയിലാണ്ടി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പൊളിച്ച് നീക്കിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് മന്ത്രി, എംഎൽഎ, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകി. റോഡ് നവീകരണത്തിന്റെ പേര് പറഞ്ഞ് മഞ്ചേരി നഗരസഭാ പരിധിയിൽ നെല്ലിപ്പറന്പ്, ചെട്ടിയങ്ങാടി, പുല്ലൂർ എന്നിവിടങ്ങളിൽ ഒന്നു വീതവും കിടങ്ങഴിയിൽ രണ്ടും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് പൊളിച്ചു നീക്കിയത്.
പ്രദേശത്ത് പോക്കറ്റ് റോഡുകളിൽ നിന്ന് ഒലിച്ചു വരുന്ന വെള്ളം ഹൈവേയിലെ സുഗമമായ യാത്രക്ക് തടസം സൃഷ്ടിക്കുകയും അപകടങ്ങൾ കാരണമാകുന്നതും പതിവാണ്. ഇക്കാര്യത്തിലും സത്വര നടപടി വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സി.ടി. മുഹമ്മദലി, പി.കെ. സൈനുദ്ദീൻ, വി.പി. സിദ്ദീഖ്, പി.കെ. ശരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.