ക്ഷേത്രത്തിൽ മോഷണം
1582009
Thursday, August 7, 2025 5:50 AM IST
നിലന്പൂർ: നിലന്പൂർ മാരിയമ്മൻദേവി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നു. ഇന്നലെ രാവിലെ ജീവനക്കാരി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ഭണ്ഡാരം കുത്തി തുറന്ന നിലയിൽ കണ്ടത്.
ഉടൻ ക്ഷേത്രം ഭാരവാഹികളെ അറിയിച്ചു. തുടർന്ന് ഭാരവാഹികൾ നിലന്പൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധന നടത്തി. സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 10.30 തോടെയാണ് സിസിടിവിയിൽ ദൃശ്യം പതിഞ്ഞിട്ടുള്ളത്.
ക്ഷേത്രഭണ്ഡാരം കുത്തിതുറന്ന് ഏകദേശം 35000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഭാരവാഹികൾ പറയുന്നത്. നിലന്പൂർ ടൗണിനോട് ചേർന്നാണ് മാരിയമ്മൻ ദേവി ക്ഷേത്രം. അന്വേഷണം ഉൗർജിതമാക്കുമെന്ന് പോലീസ് അറിയിച്ചു. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരും പരിശോധന നടത്തി.