സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു
1582002
Thursday, August 7, 2025 5:48 AM IST
എടക്കര: സുവർണ ജൂബിലി ആഘോഷത്തിനൊരുങ്ങി ചെന്പൻകൊല്ലി സെന്റ് പോൾസ് എഎൽപി സ്കൂൾ. വാർഷികത്തോടനുബന്ധിച്ച് സുവർണ ജൂബിലി ലോഗോയുടെ പ്രകാശനം വിദ്യാലയത്തിന്റെ കറസ്പോണ്ടന്റ് ഫാ. ജോണ് തളിക്കുന്നേൽ നിർവഹിച്ചു.
സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ പാർളി ലോഗോ സ്വീകരിച്ചു. വിദ്യാലയത്തിന്റെ ഒരു വർഷത്തെ പ്രധാന പരിപാടികൾ പ്രധാനാധ്യാപിക ഷേർളി മോൾ അവതരിപ്പിച്ചു.
ജൂബിലി ആഘോഷ പരിപാടികൾക്കുള്ള സ്വാഗതസംഘം രൂപീകരണവും യോഗത്തിൽ നടന്നു.
പിടിഎ പ്രസിഡന്റ് സന്തോഷ് മാത്യു, മുൻ പ്രസിഡന്റ് അബു ആനപ്പട്ടത്ത്, അബൂബക്കർ മാഞ്ചേരി, ഷെറിൻ, ഷൈലേഷ്, വി. നൗഷാദ്, ടി.ബി. റോയി എന്നിവർ പ്രസംഗിച്ചു.