കടന്നമണ്ണ ബാങ്ക് 13 അംഗങ്ങൾക്ക് 11.77 ലക്ഷം രൂപ റിസ്ക് ഫണ്ട് ലഭ്യമാക്കി
1582277
Friday, August 8, 2025 6:15 AM IST
മങ്കട: കടന്നമണ്ണ സർവീസ് സഹകരണ ബാങ്കിൽനിന്നും വായ്പയെടുത്ത് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും മാരക രോഗം പിടിപെട്ട അംഗങ്ങൾക്കും 2024-25 സാമ്പത്തിക വർഷത്തിൽ 11.77 ലക്ഷം രൂപ റിസ്ക് ഫണ്ട് ധനസഹായം ലഭ്യമാക്കി. 13 അംഗങ്ങൾക്കാണ് ധനസഹായം ലഭ്യമാക്കിയത്.
വായ്പ എടുക്കുന്ന സമയത്ത് അംഗങ്ങൾ അടവാക്കുന്ന റിസ്ക് ഫണ്ട് ഇൻഷ്വറൻസ് പദ്ധതിയിലാണ് കേരള സഹകരണ വികസന ക്ഷേമ നിധി ബോർഡ് വഴി തുക ലഭ്യമാക്കിയത്. കൂടാതെ മാരക രോഗം ബാധിച്ച നാല് പേർക്ക് 70000 രൂപ മെമ്പേഴ്സ് റിലീഫ് ഫണ്ട് ബോർഡ് വഴിയും ലഭ്യമാക്കിയിട്ടുണ്ട്.
യോഗത്തിൽ പി. അബ്ദുസമദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൈഫുള്ള കറുമുക്കിൽ, ഭരണ സമിതി അംഗങ്ങളായ കെ. ഷംസുദ്ദീൻ, പി.കുഞ്ഞി മുഹമ്മദ്, ഷരീഫ് ചുണ്ടയിൽ, ഇ.സി. സേവ്യർ, കെ.പി. വാസു, പി. ഫിറോസ്, ടി. സഫീന, പി.സൈഫുന്നീസ, കെ. റഷീദ എന്നിവർ സംസാരിച്ചു.