പുതുമോടിയിൽ കാര്യവട്ടം വില്ലേജ് ഓഫീസ്
1582006
Thursday, August 7, 2025 5:48 AM IST
പെരിന്തൽമണ്ണ: കാര്യവട്ടം വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. നജീബ് കാന്തപുരം എംഎൽഎ അനുവദിച്ച 33 ലക്ഷം രൂപ വിനിയോഗിച്ചാണ് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിച്ചത്. കാലപ്പഴക്കവും സ്ഥലപരിമിതിയും ചോർച്ചയും മൂലം പ്രയാസപ്പെട്ടായിരുന്നു വില്ലേജ് ഓഫീസിന്റെ പ്രവർത്തനം.
നവീകരിച്ച് പ്രവർത്തനമാരംഭിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാകണമെന്നും ജനങ്ങൾക്ക് കാലതാമസം കൂടാതെ സേവനങ്ങൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിച്ചു. കളക്ടർ വി.ആർ. വിനോദ് സ്വാഗതവും സബ് കളക്ടർ അപൂർവ ത്രിപാഠി നന്ദിയും പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.എം. ഉബൈദുള്ള, ഉസ്മാൻ, റഹ്മത്ത് മോളി, ഗ്രാമപഞ്ചായത്ത് മെംബർ ജസ്ന റഫീഖ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ മൻസൂർ അലി, പി. സുബൈർ, കെ.പി. അബ്ദുൾ മജീദ്,
കെ. രാധാകൃഷ്ണൻ, എഡിഎം മെഹറലി, തഹസിൽദാർ വേണുഗോപാൽ, നാസർ അറബി, ദിനേശൻ മണ്ണാർമല തുടങ്ങിയവർ സംബന്ധിച്ചു.