ഓട്ടിസം ബാധിച്ച ആറ് വയസുകാരനു നേരെ പീഡനം; അധ്യാപികക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും
1582288
Friday, August 8, 2025 6:23 AM IST
പെരിന്തൽമണ്ണ: ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ പീഡിപ്പിച്ച അധ്യാപികക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പെരിന്തൽമണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും ഇരവിമംഗലം എഎംയുപി സ്കൂൾ മാനേജർക്കും ചട്ടപ്രകാരമുള്ള അന്വേഷണം നടത്തി ആവശ്യമായ നടപടി എടുക്കാൻ നിർദേശം നൽകി.
സ്കൂളിലെ അധ്യാപികയും കുട്ടിയുടെ രണ്ടാനമ്മയുമായ നിലമ്പൂർ വടപുറം സ്വദേശിനി ഉമൈറക്കെതിരേ ജൂലൈ രണ്ടിനാണ് പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ തീപൊള്ളലേൽപ്പിച്ചും അതിക്രൂരമായ ദേഹോപദ്രവങ്ങൾക്ക് വിധേയനാക്കിയും പട്ടിണിക്കിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് ഉമൈറക്കേതിരേയുള്ള പരാതിയിൽ പറയുന്നത്.