ദീപിക കളർ ഇന്ത്യ മത്സരം ഇന്ന് : മലപ്പുറം ജില്ലാതല ഉദ്ഘാടനം പൊന്ന്യാകുർശി സിഎംഐ സ്കൂളിൽ
1582252
Friday, August 8, 2025 5:29 AM IST
മലപ്പുറം: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ദീപിക കളർ ഇന്ത്യ സീസണ് 4 മത്സരത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് പൊന്ന്യാകുർശി സേക്രഡ് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂളിൽ നടക്കും.
സജി ചെറുകര (ചിത്രകലാ അധ്യാപകൻ ഇന്റർനാഷണൽ/ ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ് വിന്നർ) ചിത്രം വരച്ച് ദീപിക കളർ ഇന്ത്യ മത്സരം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ഡേവീസ് തട്ടിൽ അധ്യക്ഷനായിരിക്കും.
പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി മുഖ്യപ്രഭാഷണം നടത്തും. ഫാ. ജിൽസ് കാരിക്കുന്നിൽ (സെന്റ് അൽഫോസ ഫൊറോന പള്ളി വികാരി), സ്കൂൾ പ്രിൻസിപ്പൽ ഫാ.ജീവൻ ജോസഫ്, സെബാസ്റ്റ്യൻ ളാമണ്ണിൽ (ഡിഎഫ്സി ജനറൽ സെക്രട്ടറി) എന്നിവർ പ്രസംഗിക്കും.