മിൽമ ക്ഷീര സദനം : വീടുകളുടെ തറക്കല്ലിടലും നിർമാണോദ്ഘാടനവും നടത്തി
1582505
Saturday, August 9, 2025 5:43 AM IST
ചെമ്മലശേരി: സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരും വാസയോഗ്യമായ വീടില്ലാത്തവരുമായ ക്ഷീരകർഷകർക്ക് വീട് വയ്ക്കുന്നതിന് ആറ് ലക്ഷം രൂപ വീതം സാന്പത്തിക സഹായം നൽകുന്ന മിൽമ ക്ഷീരസദനം പദ്ധതിയിൽ മലപ്പുറം ജില്ലയിലെ ഗുണഭോക്താക്കളുടെ വീടിന്റെ തറക്കല്ലിടലും നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു.
പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ അധ്യക്ഷത വഹിച്ചു. ചെമ്മലശേരി ക്ഷീര സംഘത്തിലെ ഗുണഭോക്താവായ സുബൈദയുടെ വീട് നിർമാണത്തിനുള്ള ആദ്യഘട്ട ധനസഹായ വിതരണം മിൽമ ഭരണസമിതി അംഗം സണ്ണി ജോസഫും ചീനിച്ചോട് സംഘത്തിലെ ശാന്തകുമാരിക്കുള്ള ധനസഹായ വിതരണം മിൽമ ഭരണസമിതിയംഗം മുഹമ്മദ് കോയ യൂസിയും നിർവഹിച്ചു.
മിൽമ ഭരണസമിതിയംഗം ടി. സുഹൈൽ, മുഹമ്മദ് മുസ്തഫ, ഉമ്മു സൽമ്മ, വി.പി. മുഹമ്മദ് ഹനീഫ, എൻ.പി. റാബിയ, കെ. ഊർമിളകുമാരി, അഞ്ജന, ധന്യ, അശ്വതി വാസുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.