നിലമ്പൂർ നഗരസഭയിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി
1582281
Friday, August 8, 2025 6:15 AM IST
നിലമ്പൂര്‍: നഗരസഭയില്‍ ജോബ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങി. ഇന്ന് രാവിലെ നഗരസഭാ ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ വിജ്ഞാന കേരളം സംസ്ഥാന കണ്‍സള്‍ട്ടന്റ് ഡോ. പി. സരിന് ജോബ് സറ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാനത്തെ തൊഴില്‍ രീതികളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വന്നുവെന്നും അതിന്റെ ഭാഗമായി സംസ്ഥാനത്ത് 250 ജോബ് സ്റ്റേഷനുകള്‍ നിലവില്‍ സ്ഥാപിച്ചുവെന്നും സരിന് പറഞ്ഞു.
ചടങ്ങില്‍ നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കക്കാടന്‍ റഹീം, പി.എം. ബഷീര്‍, യു.കെ. ബിന്ദു, സൈജിമോള്‍, നഗരസഭാംഗങ്ങളായ പി. ഗോപാലകൃഷ്ണന്, അഷ്റഫ് മങ്ങാട്, ഡിഎംസി സൗഫല്‍, സിഡിഎസ് അധ്യക്ഷ വസന്ത എന്നിവര്‍ സംസാരിച്ചു.
രണ്ടായിരത്തോളം പേര് ഇതിനകം നഗരസഭയുടെ ജോബ് സറ്റേഷനില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.