കവളപ്പാറ ദുരന്തം: അനുസ്മരണം നടത്തി
1582506
Saturday, August 9, 2025 5:43 AM IST
എടക്കര: കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ മണ്മറഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് അനുസ്മരണം സംഘടിപ്പിച്ചു. പോത്തുകൽ ഗ്രാമപഞ്ചായത്താണ് കവളപ്പാറ അനുസ്മരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് വിദ്യാരാജൻ ദുരന്ത സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ റോയ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. തോമസ്, ബ്ലോക്ക് അംഗങ്ങളായ സോമൻ പാർലി, മറിയാമ്മ, പോത്തുകൾ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് തങ്ക കൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് റുബീന കിണറ്റിങ്ങൽ,
മെന്പർമാരായ മുസ്തഫ പാക്കട, മിനി വെട്ടിക്കുഴ, റംലത്ത്, ഷറഫുന്നിസ, ഓമന നാഗലോടി, മോൾസി പ്രസാദ്, ഹരിദാസൻ, നാസർ സ്രാന്പിക്കൽ, മറിയാമ്മ കുഞ്ഞുമോൻ, സിഡിഎസ് ചെയർപേഴ്സണ് സിന്ധു അശോകൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജു തുരുത്തേൽ, കുട്ടപ്പൻ, ഉബൈദ് കാക്കീരി എന്നിവർ പ്രസംഗിച്ചു. ഹരിത കർമസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എടക്കര: ട്രോമ കെയർ പോത്തുകൽ സ്റ്റേഷൻ യൂണിറ്റ് കവളപ്പാറ ദുരന്തഭൂമിയിൽ മണ്മറഞ്ഞവർക്കായി അനുസ്മരണം സംഘടിപ്പിച്ചു.
ലീഡർ മിൻഷിദ്, അംഗങ്ങളായ കമറുദ്ദിൻ, എൽദോസ്, കെ.എം. സുലൈമാൻ, ഇ.കെ. ഹംസ, ബാബു മാത്യു, ഷൈജു, നവാസ് ബാബു, ചന്ദ്രിക, എൻ.ടി. സുലൈമാൻ എന്നിവർ പ്രസംഗിച്ചു. ദുരന്തത്തിൽ മരിച്ച 59 പേരുടെ സ്മരണ പുതുക്കി വോളണ്ടിയർമാർ 59 മെഴുകുതിരികൾ കത്തിച്ച് പുഷ്പാർച്ചന നടത്തി.