കാട്ടുപന്നിയുടെ ആക്രമണത്തിൽ കോളജ് അധ്യാപകന് ഗുരുതര പരിക്ക്
1582254
Friday, August 8, 2025 5:29 AM IST
നിലമ്പൂർ: നടന്നു പോകുകയായിരുന്ന കോളജ് അധ്യാപകന് നേരെ കാട്ടുപന്നിയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
നിലമ്പൂർ അമൽ കോളജ് മലയാളം വിഭാഗം അധ്യാപകൻ മുനീർ അഗ്രഗാമിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴിന് മൈലാടി ഗവ. യുപി സ്കൂളിന് സമീപമാണ് അപകടം നടന്നത്.
മൂത്ത കുട്ടിയെ മൈലാടിയിലെ മദ്രസയിലാക്കിയ ശേഷം രണ്ടുവയസ് പ്രായമുള്ള കുട്ടിയുമായി വീട്ടിലേക്ക് തിരിച്ചുവരുന്പോഴാണ് കാട്ടുപന്നിയുടെ ആക്രണം ഉണ്ടായത്. കാലിന്റെ തുടയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അധ്യാപകന്റെ തോളത്ത് ഉണ്ടായിരുന്ന കുട്ടി തെറിച്ചുവീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.