നിലന്പൂരിൽ കോണ്ഗ്രസ് പ്രതിഷേധ കൂട്ടായ്മ
1581742
Wednesday, August 6, 2025 5:58 AM IST
നിലന്പൂർ: കന്യാസ്ത്രീകൾക്കെതിരേ കള്ളക്കേസുകൾ ചുമത്തി ജയിലിലടച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ഇന്ത്യയുടെ ഭരണഘടന തന്നെ ഇല്ലാതാക്കുവാനും തകർക്കുവാനും ശ്രമിക്കുന്ന ആർഎസ്എസ് സംഘ്പരിവാർ ശക്തികളാണെന്നും ആര്യാടൻ ഷൗക്കത്ത് എംഎൽഎ പറഞ്ഞു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരേയുള്ള കള്ളക്കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നിലന്പൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. വി.എ. കരീം, എ. ഗോപിനാഥ്, അഡ്വ. ഷെറി ജോർജ്, എം.കെ. ബാലകൃഷ്ണൻ, അമീർ പൊറ്റമ്മൽ, സുരേഷ് കുമാർ, എൻ.എം. ബഷീർ, സി. വേണുഗോപാൽ, വല്ലാഞ്ചിറ അബ്ദുള്ള, തോണിയിൽ സുരേഷ് എന്നിവർ പ്രസംഗിച്ചു.