ഓവുചാൽ കാരണം കിണർ മലിനമാകരുത്: മനുഷ്യാവകാശ കമ്മീഷൻ
1581738
Wednesday, August 6, 2025 5:58 AM IST
എടക്കര: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന മുഖേന നിർമിക്കുന്ന ബേസിൽ ചർച്ച് - ഇടിമുക്ക് - വെളിമുട്ടം - കോളോന്പാടം - കുറുന്പലങ്ങോട് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഡ്രെയിനേജ് നിർമാണം കാരണം പ്രദേശവാസിയുടെ കിണർ മലിനമാകാനുള്ള സാധ്യത പൂർണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.
സിമന്റ് പൂശിയോ മറ്റ് സംവിധാനങ്ങൾ ഉപയോഗിച്ചോ ഓവുചാൽ സുരക്ഷിതമാക്കി ചോർച്ച ഒഴിവാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
ഇത്തരത്തിൽ ഓവുചാൽ നിർമിക്കാനുള്ള സ്ഥലം പരാതിക്കാരനായ കുറുന്പലങ്ങോട് സ്വദേശി ഹരികുമാർ നിയമാനുസൃതം ജില്ലാ പഞ്ചായത്തിന് വിട്ടുകൊടുക്കണമെന്നും ഉത്തരവിൽ പറഞ്ഞു.