സ്കൂൾ ബസിന് പിന്നിൽ സ്വകാര്യബസിടിച്ച് പത്ത് വിദ്യാർഥികൾക്ക് പരിക്ക്
1581998
Thursday, August 7, 2025 5:48 AM IST
പെരിന്തൽമണ്ണ : സ്കൂൾ ബസിന് പിന്നിൽ സ്വകാര്യബസിടിച്ച് 10 വിദ്യാർഥികൾക്ക് പരിക്കേറ്റു. പൊന്നിയാകുറുശി ഐഎസ്എസ് സ്കൂൾ വിദ്യാർഥികളായ കുന്നപ്പള്ളി കണ്ടപ്പുറത്ത് ഹുസൈന്റെ മകൻ അയ്മൻ സഹാക് (നാല്), മാനത്തുമംഗലം കൂട്ടപ്പിലാക്കൽ ഷഫീഖിന്റെ മക്കളായ സയാൻ അഹമ്മദ് (11), മുഹമ്മദ് അയാൻ (11), നെച്ചിയിൽ അബ്ദുൾ റഹ്മാന്റെ മകൾ സഹറ (എട്ട്), മുഹമ്മദ് ഷാദിലിന്റെ മകൾ മെഹക് (എട്ട്),
കക്കൂത്ത് സലീമിന്റെ മകൻ അയ്മൻ മൊയ്തീൻ (ഏഴ്), കുന്നപ്പള്ളി മുജീബ് റഹ്മാന്റെ മകൻ മുഹമ്മദ് ലാസിൻ (ഒന്പത്), കക്കൂത്ത് അബ്ദുള്ളയുടെ മകൾ ഫാത്തിമ ജിയ (ഏഴ്), കക്കൂത്ത് അഫ്നാൻ (ആറ്), ജലീലിന്റെ മകൾ സഹറ ഫാത്തിമ (എട്ട്) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പെരിന്തൽമണ്ണ പാണന്പി ഇഎംഎസ് സ്മാരക സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30 ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പൊന്നിയാകുറിശിയിലാണ് അപകടം. പാലക്കാട്ട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് സ്കൂൾ ബസിന് പിറകിലിടിച്ചത്. ആരുടേയും പരിക്ക് ഗുരുതരമല്ല.