മിൽക്ക് പ്രൊഡ്യൂസർ ഗ്രൂപ്പ് ‘സംപ്രീതത്തിന്’ തുടക്കമായി
1582007
Thursday, August 7, 2025 5:50 AM IST
എടക്കര: ക്ഷീരകർഷകരുടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാൽ സംഭരണത്തിനും വിപണനത്തിനും പാലുത്പ്പന്നങ്ങളുടെ ഉത്്പാദനത്തിനുമായി പോത്തുകല്ലിൽ മിൽക്ക് പ്രൊഡ്യൂസർ ഗ്രൂപ്പ് ’സംപ്രീതം’ തുടക്കമായി.
ഗ്രൂപ്പിന്റെ ഉദ്ഘാടനം വാർഡ് മെംബർ നാസർ സ്രാന്പിക്കൽ നിർവഹിച്ചു. ബ്ലോക്ക് കോ ഓർഡിനേറ്റർ സ്മിഷ പദ്ധതി വിശദീകരണം നടത്തി. സിഡിഎസ് ചെയർപേഴ്സണ്‍ അധ്യക്ഷത വഹിച്ചു.
പ്രൊഡ്യൂസർ ഗ്രൂപ്പ് സെക്രട്ടറി രത്നമ്മ, ബ്ലോക്ക് കോ ഓർഡിനേറ്റർ നിഷാദ്, ഉപജിവന ഉപസമിതി കണ്‍വീനർ, റംലത്ത് എന്നിവർ പ്രസംഗിച്ചു. പോത്തുകൽ പഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്.
സിഡിഎസ് അക്കൗണ്ടന്റ്, എഎച്ച്ആർപിമാർ, അഗ്രി സിആർപി, എഡിഎസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ വയോജന അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.